11:27am 12 November 2026
NEWS
മാർത്തോമാ കോളേജ് അലുമ്നി ഓണാഘോഷം സംഘടിപ്പിച്ചു
22/09/2025  10:35 AM IST
nila
മാർത്തോമാ കോളേജ് അലുമ്നി ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ: മാർത്തോമാ കോളേജ് അലുമ്നി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം     നുഐജയിലെ ഓലീവ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു വിവിധ കലാപരിപാടികളും സാംസ്കാരിക ഐക്യവും നിറഞ്ഞുകവിഞ്ഞ ഈ ആഘോഷത്തിൽ അലുമ്നി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. ഓണത്തിന്റെ സ്നേഹവും സൗഹൃദവും കൂട്ടായ്മയും പങ്കുവെച്ചുകൊണ്ട് നടത്തിയ പരിപാടി എല്ലാവർക്കും ആസ്വാദ്യമായി

പ്രസിഡൻറ് ശ്രീ അനീഷ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ഓണാഘോഷ മീറ്റിംഗ്  മർത്തോമ കോളേജ് പൂർവ വിദ്യാർത്ഥിയും ഹൃസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ റവ. ജോസ് എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു .

മലങ്കര ഓർത്തഡോക്സ് സഭ വികാരിയും മാർത്തോമാ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ റവ.ഫാദർ ഷെറിൻ തോമസ് അച്ഛൻ മീറ്റിംഗിൽ ഓണ സന്ദേശം നൽകി .എല്ലാം തികഞ്ഞ ജീവിതസാഹചര്യങ്ങളിലും മറ്റുള്ളവരുടെ ആവശ്യങ്ങളിൽ തലകുനിക്കാൻ കാണിച്ച വിനയമാണ് മഹാബലിയെ മഹാൻ ആകിയതെന്നു  എന്ന് അദ്ദേഹം തന്റെ ഓണസന്ദേശത്തിൽ ഓർമിപ്പിച്ചു.മീറ്റിംഗിൽ അലുംനി പേട്രൺ രാജു മാത്യു ,ജനറൽ സെക്രട്ടറി നിഷ ജേക്കബ് ,വൈസ് പ്രസിഡന്റ് ഷീല സണ്ണി എന്നിവർ സംസാരിച്ചു .

മീറ്റിംഗിൽ 10 ,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അലുംനി കുടുംബാംഗങ്ങളെ  അവാർഡ് നൽകി ആദരിച്ചു .കൂടാതെ ഖത്തറിൽ 25 വർഷം പൂർത്തീകരിച്ച് അലുംനി  കുടുംബാംഗങ്ങൾക്ക് മൊമെന്റോ  നൽകിയ ആദരവ് അറിയിച്ചു .

മീറ്റിംഗിൽ അലുംനി അംഗങ്ങളുടെ  വൈവിധ്യമാർന്ന കലാപരിപാടികളും മാവേലിമന്നന്റെ  വരവേൽപ്പും നാടൻപാട്ട് കൂട്ടായിമായ കൈതോല ടീമിൻറെ പ്രകടനവും മീറ്റിംഗിന് മാറ്റുകൂട്ടി .

പരിപാടികൾക്ക്  ട്രഷറര് ജേക്കബ് എം മാത്യു  ,ഓണാഘോഷ പ്രോഗ്രാം കൺവീനർ ശ്രീ ജോസഫ് പി. ജോർജ് ,കമ്മിറ്റി അംഗങ്ങളായ ജെൻസൺ തോമസ് ,സിബു എബ്രഹാം ,സിജു  മോഹൻ ,ലിജോ രാജു ,ജിജി ജോൺ ,ഷീന ഫിലിപ്പ്, സാലി രാജു ,വര്ഗീസ് പി സി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img